
കടയ്ക്കൽ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കടയ്ക്കൽ പാങ്ങലുകാട് പാരിജാതത്തിൽ സജിൻ- റിനി ദമ്പതികളുടെ മകൾ അരിയാനയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുഞ്ഞിനെ പാലൂട്ടിയശേഷം ഉറക്കാൻ കട്ടിലിൽ കിടത്തി. വിദേശത്തുള്ള ഭർത്താവുമായി റിനി ഫോണിൽ സംസാരിക്കുന്നതിനിടെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുകയും പിന്നീട് ചലനമറ്റ നിലയിൽ കാണുകയുമായിരുന്നു. ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട്. അസ്വാഭാവിക മരണത്തിന് കടയ്ക്കൽ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |