
പരപ്പനങ്ങാടി:സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് മോർഫ് ചെയ്ത് ഓൺലൈനിൽ വിൽപ്പന നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ.വള്ളിക്കുന്ന് അരിയല്ലൂർ നാരായണി ഹൗസിൽ നിതിൻ മോഹൻദാസിനെയാണ്(25) പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
രാമനാട്ടുകര സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.മോർഫ് ചെയ്ത ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് വിൽപ്പന നടത്തിയത്.ആയിരത്തോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്.പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച സ്‌ക്രീൻഷോട്ടുകളിൽ പണം ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ലഭിച്ചു.പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റൊരു മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
മാഹി,താനൂർ പൊലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ സമാന പരാതികളുണ്ട്,ടെലിഗ്രാം ഗ്രൂപ്പിൽ സുഹൃത്തിന്റെ ചിത്രം പ്രചരിക്കുന്നത് കണ്ട യുവാവ് വിവരം കൈമാറിയതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്.അഞ്ചു വയസു മുതൽ 40 വയസ്സ് വരെയുള്ള സ്ത്രീകളുടെ ചിത്രങ്ങൾ ഇയാൾ ദുരുപയോഗം ചെയ്തിരുന്നതായാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |