SignIn
Kerala Kaumudi Online
Monday, 11 May 2026 9.09 AM IST

ഡോക്‌ടർമാർ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരത്ത് പതിനെട്ടുകാരൻ മരിച്ചു

Increase Font Size Decrease Font Size Print Page
accident

തിരുവനന്തപുരം: തലസ്ഥാനത്ത് എം സി റോഡിൽ കീഴായിക്കോണത്ത് കാറും ബൈക്കും കുട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കിന് പിന്നിൽ യാത്ര ചെയ്‌തിരുന്ന കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ 2.30നായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്ത് നിന്നു വന്ന ബൈക്ക് എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സുബിനെ ഉടൻതന്നെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാർത്ഥ് പരിക്കേറ്റ് ചികിത്സയിലാണ്. വാമനപുരത്ത് നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്‌ടർമാർ സഞ്ചരിച്ച കാറിലാണ് ബൈക്ക് ഇടിച്ചത്.

TAGS: ACCIDENT, TRIVANDRUM, DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA