
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലും കോൺഗ്രസിലെ മുതിർന്ന നേതാക്കൾ തിരുവനന്തപുരത്തും തുടരുന്നു. കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലേക്ക് മടങ്ങിയത്. സി.പി.എം. ആസ്ഥാനമായ എ.കെ.ജി. സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. ആസ്ഥാനമായ എം.എൻ. സ്മാരകത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഉണ്ട്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പ്രവർത്തകരും തിരുവനന്തപുരത്ത് തുടരുകയാണ്. യുഡിഎഫ് തരംഗം സജീവമായി തുടരുമ്പോൾ കോൺഗ്രസ് കേന്ദ്രങ്ങൾ ആഘോഷതിമിർപ്പിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |