
ന്യൂഡൽഹി: ജൂൺ ആറിന് നടക്കാനിരിക്കുന്ന അഫ്‌ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റിലും തുടർന്നുള്ള മൂന്ന് പരമ്പരയിലുമുള്ള ടീമിനെ പ്രഖ്യാപിച്ചു. ശുഭ്‌മാൻ ഗിൽ ഇന്ത്യയെ നയിക്കുക. ഒരിടവേളയ്‌ക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ ഏകദിന ടീമിലേക്ക് തിരിച്ചെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഏകദിന ടീമിൽ ഋഷഭ് പന്തിന് പകരം കെ എൽ രാഹുലിനെ വൈസ് ക്യാപ്‌റ്റനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഋഷഭ് പന്ത് ടീമിലുണ്ട്. രണ്ട് വർഷമായി ടീമിന് പുറത്തായിരുന്ന ശ്രേയസ് അയ്യരെ ഇത്തവണ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ താരങ്ങളായ രോഹിത് ശർമയെയും വിരാട് കൊഹ്‌ലിയെയും ഏകദിനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ബിസിസിഐയുടെ ഫിറ്റ്നസ് പ്രോട്ടോക്കോളുകൾക്ക് വിധേയമായിരിക്കും രോഹിത്തിന്റെയും ഹാർദിക് പാണ്ഡ്യയുടെയും തിരഞ്ഞെടുപ്പ്. ഐപിഎല്ലിൽ തിളങ്ങിയ ഹർഷ് ദുബെ, ഗുർണൂർ ബ്രാർ, പ്രിൻസ് യാദവ് എന്നിവരെയും ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുര്‍നൂര്‍, ഹര്‍ഷ് എന്നിവര്‍ ടെസ്റ്റ് ടീമിലും ഇടംപിടിച്ചു. അതേസമയം, പേസർ ജസ്പ്രീത് ബുമ്രയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒപ്പം ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്‌ക്കും ടീമിൽ ഇടം ലഭിച്ചില്ല. ബുമ്രയ്‌ക്കും ജഡേജയ്‌ക്കും വിശ്രമം നൽകിയെന്നാണ് വിവരം.
ടെസ്റ്റ് ടീം: ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദേവ്‌ദത്ത് പടിക്കല്‍, നിതീഷ് റാണ, വാഷിംഗ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, ഹര്‍ഷ് ദുബേ, ധ്രുവ് ജൂരെല്‍ (വിക്കറ്റ് കീപ്പര്‍), മാനവ് സത്താര്‍, ഗുര്‍നൂര്‍ ബ്രാര്‍.
ഏകദിന സ്‌ക്വാഡ്: ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ്മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്‌ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷ്‌ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്‌ണ, പ്രിന്‍സ് യാദവ്, ഹര്‍ഷ് ദുബേ, ഗുര്‍നൂര്‍ ബ്രാര്‍.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |