SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.41 PM IST

'നടിമാരായ ദിഷ പഠാനിയും മൗനി റോയിയും ലെസ്ബിയൻസ്, ബന്ധം കണ്ടുപിടിച്ചതോടെ വിവാഹമോചനം'; പ്രതികരിച്ച് ഭർത്താവ്

mouni-roy

മൗനി റോയിയും ഭർത്താവ് സൂരജ് നമ്പ്യാരും വിവാഹമോചിതരാവുന്നുവെന്ന വാർത്തകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂരജ്. വേർപിരിയാനുള്ള തീരുമാനം ഇരുവരും ഒരുമിച്ചെടുത്തതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. വേർപിരിയലുമായി യാതൊരു ബന്ധവുമില്ലാത്ത കഥകളിൽ സുഹൃത്തുക്കളെയും പരിചയക്കാരെയും ഉൾപ്പെടുത്തരുതെന്നും സൂരജ് ആവശ്യപ്പെട്ടു. ഇൻസ്റ്റഗ്രാമിലെ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മൗനിയുടെയും സൂരജിന്റെയും വിവാഹമോചനത്തിന് നടി ദിഷ പഠാനിയുമായി ബന്ധപ്പെട്ട് ചില വാർത്തകൾ ബോളിവുഡ് മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. ദിഷയും മൗനിയും ലെസ്ബിയൻസ് ആണെന്നും ഈ ബന്ധം കണ്ടുപിടിച്ചതോടെയാണ് സൂരജ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നുമായിരുന്നു വാ‌ർത്ത. കൂടാതെ ഏകദേശം 100 കോടി രൂപ മൗനി ജീവനാംശം ആവശ്യപ്പെട്ടതായും വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സൂരജ് പ്രതികരണവുമായി രംഗത്തെത്തിയത്.

'ഞങ്ങളുടെ വേർപിരിയലിനെക്കുറിച്ചുള്ള സമീപകാലത്തെ അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ വളരെ മോശം ഉദ്ദേശ്യത്തോടെയും പ്രചരിപ്പിക്കുകയാണ്. ഞാൻ വസ്തുതകൾ വ്യക്തമാക്കട്ടെ. ജീവനാംശം ഇല്ല. തർക്കങ്ങൾ ഇല്ല. മൂന്നാം കക്ഷികൾ ആരും ഉൾപ്പെട്ടിട്ടില്ല. മൗനിയും ഞാനും പരസ്പരം ബഹുമാനത്തോടെ ഒരുമിച്ച് വേർപിരിയാൻ തീരുമാനിച്ചതാണ്. അതാണ് സത്യം. റിപ്പോർട്ട് ചെയ്യപ്പെടുന്ന ബാക്കിയെല്ലാകാര്യങ്ങളും കെട്ടിച്ചമച്ചവയാണ്. ചില സന്ദർഭങ്ങളിൽ ആവശ്യമായ യാതൊന്നും ചെയ്യാത്ത രണ്ട് വ്യക്തികളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ്. ഞങ്ങളെ വെറുതെ വിടണം എന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. മാദ്ധ്യമങ്ങൾ നിലവിലില്ലാത്ത കഥകൾ മെനഞ്ഞെടുക്കാനും കെട്ടിച്ചമയ്ക്കാനുമാണ് ശ്രമിക്കുന്നത്. യാതൊരു പരിശോധനയുമില്ലാതെയാണ് ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രണ്ടുപേർക്കും സമാധാനപരമായി മുന്നോട്ട് പോകാൻ ഇടം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു'- സൂരജ് കുറിച്ചു.

2018ൽ ദുബായിയിൽ നടന്ന പുതുവത്സരാഘോഷത്തിനിടെയാണ് മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും ആദ്യമായി കണ്ടുമുട്ടുന്നത്. വർഷങ്ങളായി വിദേശത്ത് താമസിക്കുന്ന സൂരജിന് മൗനി പ്രശസ്ത നടിയാണെന്ന് അന്ന് അറിയില്ലായിരുന്നു. കുറച്ചു വർഷങ്ങൾ ഡേറ്റിംഗിലായിരുന്നു. തുടക്കത്തിൽ ഇരുവരും തങ്ങളുടെ ബന്ധം സ്വകാര്യമായി സൂക്ഷിച്ചിരുന്നുവെങ്കിലും, കൊവിഡ് കാലത്ത് മൗനി ദുബായിൽ സമയം ചെലവഴിച്ചതോടെ അവരുടെ പ്രണയത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നു.

2022 ജനുവരി 27ന് ഗോവയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ആഡംബര പൂർണമായചടങ്ങിൽ ആയിരുന്നു വിവാഹം. ബംഗാളി,​ മലയാളി ആചാരങ്ങൾ സമന്വയിച്ചായിരുന്നു വിവാഹം. 'നാഗകന്യക' എന്ന പരമ്പരയിലൂടെ മൗനി റോയ് മലയാളത്തിനും പരിചിതയാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായിയാണ് സൂരജ് നമ്പ്യാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MOUNIROY, DIVORCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY