"ആ നന്മക്ക് കിട്ടിയ വന്ദനം" ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ വിശ്രമിക്കുകയായിരുന്ന പൂജപ്പുര സ്വദേശിയായ വഴിയാത്രക്കാരന് സിവിൽ പൊലീസുകാരനായ എ.ആർ നവാദ് കുടിവെള്ളം വാങ്ങി നൽകിയപ്പോൾ നന്ദി സൂചകമായി കാൽതൊട്ട് വന്ദിച്ചപ്പോൾ. സിവിൽ പൊലീസുകാരനായ എസ് ഗോകുൽ സമീപം.