70 -മത് നെഹ്‌റു ട്രോഫി മത്സരവള്ളം കളിയുടെ ഫൈനൽ മത്സരത്തിൽ ഫിനിഷിംഗ് പോയന്റിന് സമീപം നാലാം ട്രാക്കിലൂടെ മത്സരിച്ചെത്തിയ നിരണം ചുണ്ടന് കുറുകെ ഒഫീഷ്യൽസ് അടങ്ങുന്ന പൊലീസ് ബോട്ട് എത്തിയതോടെ ഇടിച്ചു കയറിയപ്പോൾ. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട പൊലീസ് ബോട്ട് അടുത്ത ട്രാക്കിലെ ചുണ്ടൻ വെള്ളത്തിലും ഇടിക്കുകയായിരുന്നു.