മഴ 'ത്തീ"... കൊയ്തു കൂട്ടിയ നെല്ലുകൾ പാടത്ത് പടുതായിട്ട് ശേഖരിച്ചിരുന്നതായിരുന്നു,അപ്രതീക്ഷിതമായി പുലർച്ചെ പെയ്ത ശക്തമായ മഴയിൽ വെള്ളക്കെട്ടിലായ പാടത്ത് മോട്ടർ പ്രവർത്തിപ്പിക്കുവാൻ വൈദ്യുതിയും ഇല്ലാതായതോടെ ഇടിത്തീപോലെ നെല്ലുമുഴുവൻ വെള്ളത്തിലുമായി. പകൽ വൈദ്യുതി ലഭിച്ചതോടെ മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിച്ചുതുടങ്ങിയതോടെ കരയിലേക്ക് സുരക്ഷിതമായി നെല്ല് പ്ലാസ്റ്റിക് ബക്കറ്റും പാത്രങ്ങളുമുപയോഗിച്ച് മാറ്റുന്ന കർഷക തൊഴിലാളികൾ. ആലപ്പുഴ കൈനകരി പൊങ്ങ പൂപ്പള്ളി കായൽ പാടശേഖരത്ത് നിന്നുള്ള കാഴ്ച.