സന്തോഷ് ട്രോഫി മത്സരത്തിനുള്ള കേരള ടീം കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ മുഖ്യ വേദിക്ക് മുന്നിലൂടെ തന്റെ ഭരത നാട്യ മത്സരത്തിന് ശേഷം അനിയത്തിയുമായി സൈക്കിളിൽ ചുറ്റുന്ന മത്സരാർത്ഥി
സംഘനൃത്തം ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ സിൽവർ ഹിൽസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ. എം.ടി.വാസുദേവൻ നായരുടെ തിരക്കഥകൾ പശ്ചാത്തലമാക്കിയായിരുന്നു നൃത്തം.
നാട്ടികയിൽ ഉറക്കത്തിനിടെ ലോറി പാഞ്ഞ് കയറി മരിച്ചവരുടെ ബന്ധുക്കളെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്ന തൃശൂർ ജനറൽ ആശുപത്രിയുടെ മോർച്ചറിയ്ക്ക് മുൻപിൽ ഇരുന്ന് കരയുന്ന ബന്ധുഈശ്വരി
കോട്ടയം ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്ച്എസ് വിഭാഗം പെൺകുട്ടികളുടെ ബാൻഡ് മേളത്തിൽ ഒന്നാം സ്ഥാനം നേടിയ മൗണ്ട് കാർമ്മൽ എച്ച്എസ് എസ്, കോട്ടയം
നിത കെ നിതിൻ ,നാടോടി നൃത്തം, യുപി വിഭാഗം , ഒന്നാം സ്ഥാനം, , ഡോൺ ബോസ്ക്കോ എച്ച് എസ് എസ്, പുതുപ്പള്ളി
പ്രൊവിഡൻസ് എച്ച്.എസ്.എസിലെ നാടോടിനൃത്ത വേദിയിൽ വിധികർത്താക്കൾക്കെതിരെ പ്രതിഷേധിക്കുന്ന രക്ഷിതാക്കളും മത്സരാർത്ഥികളും.
കോട്ടയം മറിയപ്പള്ളി ഇന്ത്യാപ്രസ് അങ്കണത്തിൽ നടന്ന അക്ഷരം മ്യൂസിയം ഉദ്ഘാടനചടങ്ങിൽ നിലവിളക്ക് തെളിയിക്കുന്ന എംകെ.സാനുവിനെ മുഖ്യമന്ത്രി പിണറായി വിജയനും എം.മുകുന്ദനും കരുതലോടെ പിടിക്കുന്നു. മന്ത്രി വി.എൻ.വാസവൻ,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ സമീപം
കോട്ടയം ജില്ലാ സ്ക്കൂൾ കലോത്സവത്തിന് മുന്നോടിയായി തലയോലപ്പറമ്പിൽ നടത്തിയ വിളംബര ഘോഷയാത്ര.
കോട്ടയം മറിയപ്പള്ളിയിൽ സംസ്ഥാന സഹകരണ വകുപ്പ് നിർമ്മിച്ച അക്ഷരം മ്യൂസിയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം സന്ദർശിക്കുന്നു.മന്ത്രി വി.എൻ വാസവൻ,ആർ.രാഘവവാര്യർ,കമലാ വിജയൻ തുടങ്ങിയവർ സമീപം