EDITOR'S CHOICE
 
രാഹുൽ ഗാന്ധിക്കെതിരെയുള്ള ബി.ജെ.പി നേതാക്കളുടെ വിവാദ പ്രസ്താവനക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ പ്രകടനം
 
കൊല്ലം കോർപ്പറേഷൻ കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ കൃഷി ചെയ്യാനുള്ള സൂര്യകാന്തി ചെടിയുടെ വിത്തിടീൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കുന്നു. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു. എൽ.എസ്.ജി.ഡി സ്‌പെഷ്യൽ സെക്രട്ടറി അനുപമ, കോർപ്പറേഷൻസെക്രട്ടറി ആർ.എസ്.അനു എന്നിവർ സമീപം
 
Heading കൊ​ല്ലം കോർ​പ്പ​റേ​ഷൻ കൗൺ​സിൽ ഹാ​ളിൽ സ്വ​ച്ഛ​ത ഹി സേ​വാ 2024 ക്യാ​മ്പ​യി​ന്റെ സം​സ്ഥാ​ന​ത​ല ലോ​ഞ്ചും മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രെ പ​രാ​തി നൽ​കാനു​ള്ള പൊ​തു വാ​ട്‌​സാ​പ്പ് ന​മ്പ​റി​ന്റെ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി എം.ബി.രാ​ജേ​ഷ് നിർ​വ​ഹി​ക്കു​ന്നു
 
മഹിളാ കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ ഓൺലൈനായി നിർവഹിക്കുന്നു
 
പാലക്കാട് നിന്നെത്തിയ സംഘം ഇന്നലെ രാത്രി കൊല്ലം ബീച്ചിൽ തെരുവ് സർക്കസിന്റെ ഭാഗമായി തീകത്തിച്ച ടയറിനുള്ളിലൂടെ ചാടുന്ന യുവാവ് ഫോട്ടോ: അക്ഷയ് സഞ്ജീവ്
 
പാലക്കാട് നിന്നുമെത്തിയ സംഘം രാത്രി കൊല്ലം ബീച്ചിൽ തെരുവ് സർക്കസിന്റെ ഭാഗമായി തീകത്തിച്ച ടയറിനുള്ളിലൂടെ ചാടുന്ന യുവാവ്. ഫോട്ടോ :അക്ഷയ് സഞ്ജീവ്
 
കനത്ത വെയിലത്ത് കൊല്ലം ബീച്ചിൽ ചെരുപ്പുകൾ വിൽക്കുന്ന കുട്ടി മേശയ്ക്ക് താഴെ അഭയം തോടിയപ്പോൾ ഫോട്ടോ: അക്ഷയ് സഞ്ജീവ്
 
കൊല്ലം ബീച്ചിലെ കോർപ്പറേഷന്റെ മഹാത്മാഗാന്ധി പാർക്കിൽ ആരംഭിച്ച ദേവ് ജോയ് ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലെ താത്ക്കാലിക വേദിയിൽ അരങ്ങേറിയ നൈറ്റ് ബേർഡ്‌സിന്റെ ഗാനമേള
 
ആശ്രാമം മൈതാനത്ത് നടക്കുന്ന ജംബോ സർക്കസിലെ ജോക്കർ വേഷമണിഞ്ഞ കലാകാരന്മാർ സർക്കസ് കൂടാരത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പൂക്കളം
 
ആറന്മുള  ഉതൃട്ടാതി ജലമേള കാണാനായിയെത്തിയവരുടെ തിരക്ക്
 
ആറന്മുള ഉതൃട്ടാതി ജലമേളയിൽ മത്സര വള്ളംകളി ആരംഭിച്ചപ്പോൾ
 
ആറന്മുള ഉതൃട്ടാതി ജലമേളയ്ക്ക് തുടക്കം കുറിച്ചപ്പോൾ പമ്പാനദിയിൽ നടന്ന ജല ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യുന്ന മന്ത്രി കെ.എൻ.ബാലഗോപാലും, മന്ത്രി മുഹമ്മദ് റിയാസും.
 
ആറന്മുള ഉതൃട്ടാതി ജലമേളയ്ക്ക് തുടക്കം കുറിച്ചപ്പോൾ    ആശംസകൾ അറിച്ച് എത്തിയ മാവേലി വേഷധാരി.
 
ആറന്മുള ഉതൃട്ടാതി ജലമേളയ്ക്ക് തുടക്കം കുറിച്ച് പമ്പാനദിയിൽ നടന്ന ജലഘോഷയാത്ര.
 
ആറന്മുള ഉതൃട്ടാതി ജലമേളയ്ക്ക് തുടക്കം കുറിച്ച്  പമ്പാനദിയിൽ നടന്ന ജല ഘോഷയാത്ര.
 
തൃശൂർ നായ്ക്കനാൽ ദേശത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ നിന്നും
 
മമ്പഉൽ ഇസ്ലാം കമ്മിറ്റി വട്ടപ്പൊയിൽ മിസ്ബാഹുൽ ഹുദാ ഹയർസെക്കൻഡറി മദ്രസയുടെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലി
 
മമ്പഉൽ ഇസ്ലാം കമ്മിറ്റി വട്ടപ്പൊയിൽ മിസ്ബാഹുൽ ഹുദാ ഹയർസെക്കൻഡറി മദ്രസയുടെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലി.
 
കണ്ണൂർ പുല്ലുപ്പി കടവിൽ നിന്നുള്ള സായാഹ്ന ദൃശ്യം
 
കണ്ണൂർ താണ ദേശീയപാതയിൽ കാറിന് തീപിടിച്ച നിലയിൽ.
 
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന സെപക് താക്രോ ജില്ലാ ടീം സെലക്ഷൻ ക്യാമ്പിൽ ആൺകുട്ടികളുടെ മത്സരത്തിൽ നിന്ന്
 
ദേശീയ പാതയിൽ കണ്ണൂർ കണ്ണോത്തും ചാലിൽ ടാങ്കർ ലോറിക്കടിയിൽപെട്ട യാത്രക്കാരനെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്തപ്പോൾ
 
പേടിച്ച് പോയല്ലോ... കോട്ടയം സെൻട്രൽ ജംഗ്ഷനിലെ നടപ്പാതയിൽ കിടക്കുന്ന തെരുവ് നായയെ പേടിയോടെ നോക്കുന്ന കുട്ടി
 
പായിപ്പാട് ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
 
പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിൽ നടക്കുന്ന സി.ബി.എസ്.ഇ. ക്ലസ്റ്റർ ഖോഖോ ടൂർണമെന്റിൽ ഹോളി ട്രിനിറ്റി സ്കൂൾ കഞ്ചിക്കോട് നിലഗിരി പബ്ലിക്ക് സ്കൂൾ എലപ്പുള്ളിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർക എഫ്.സിക്കെതിരെ ഗോൾ നേടിയ കണ്ണൂർ വാരിയേഴ്സ് എഫ് .സി താരം ഫ്രാൻസിസോ ഡേവിഡ് ഗ്രാൻഡെ സെറാനോയുടെ ആഹ്ലാദം.
 
കാലിക്കറ്റ് എഫ്.സി ഹെഡ്‍ കോച്ച് ഇയാൻ അസിസ്റ്റന്റ് കോച്ച് ബീബി തോമസ് എന്നിവർ മുക്കത്ത് ഓണാഘോഷ പരിപാടിയിൽ സഹ കളിക്കാർക്ക് ഓണസദ്യ വിളമ്പുന്നു
 
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ ഫസ്ളു റഹ്മാന്റെ ആഹ്ളാദം.
 
എറണാകുളം ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ ഉദ്ഘാടന ചടങ്ങിൽ ഹോളിവുഡ് നടി ജാക്‌ലിൻ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ നടന്ന നൃത്തം
 
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ പെഡ്രൊ ജാവിയറിന്റെ (മൻസി ) ആഘോഷം
 
എറണാകുളം ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിലെ ഉദ്ഘാടന മത്സരത്തിൽ കൊച്ചി ഫോഴ്സയ്‌ക്കെതിരെ ഗോൾ നേടിയ മലപ്പുറം എഫ്. സിയുടെ ഫസ്ളു റഹ്മാന്റെ ആഹ്ളാദം
 
നിശബ്ദരാകില്ല ഞങ്ങൾ... കേരള ബധിര സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ബധിരാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന നിശബ്ദ വനിതാ ക്രിക്കറ്റ് ടീം സെലക്ഷനായി ഒരുങ്ങുന്നവർ.
 
മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ഭവനിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരം
 
എസ്.എൻ.ഡി.പി യോഗം തൃശൂർ യൂണിയനും ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിലും സംയുക്തമായി തൃശൂർ ഹോട്ടൽ എലൈറ്റിൽ സംഘടിപ്പിച്ച പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ ചടങ്ങിൽ   കേരള കൗമുദി പ്രചാരണത്തിൻ്റെ യൂണിയൻതല ഉദ്ഘാടനം നെല്ലിക്കാട് ശാഖ പ്രസിഡന്റ് ക്യാപ്റ്റൻ സി.പി പ്രസാദിന് കേരളകൗമുദി പത്രം  കൈമാറിക്കൊണ്ട് യോഗം അസി.സെക്രട്ടറി കെ.വി സദാനന്ദൻ നിർവഹിക്കുന്നു കേരളകൗമുദി തൃശൂർ യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭുവാര്യർ, യൂണിറ്റ് മാനേജർ സി.വി മിത്രൻ, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ തൃശൂർ യൂണിയൻ പ്രസിഡൻ്റ് എ.വി സജീവൻ, എസ്. എൻ.ഡി.പി യോഗം തൃശൂർ യൂണിയൻ പ്രസിഡൻ്റ് ഐ. ജി പ്രസന്നൻ തുടങ്ങിയവർ സമീപം
 
പുലിക്കളിയിൽ ഒന്നാം സ്ഥാനം നേടിയ വിയ്യൂർ യുവജന സംഘം ടീം മന്ത്രി ആർ. ബിന്ദു,കെ.രാജൻ എന്നിവരിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
 
പായിപ്പാട് ജലോത്സവത്തിൻ്റെ ഭാഗമായി നടന്ന മാസ്ഡ്രില്ലിൽ ചുണ്ടൻ വള്ളങ്ങൾ അണിനിരന്നപ്പോൾ.
 
ഫുൾ പുലിയാണ് കേട്ടാ... പുലിച്ചുവടുകളും പുലിത്താളവുമായി തൃശൂർ സ്വരാജ് റൗണ്ടിൽ നടന്ന പുലിക്കളി.
 
ഒരു ലോഡ് പുപുലികളിക്കായ് ലോറിയിൽ സ്വരാജ് റൗണ്ടി ലേക്ക് എത്തുന്ന പുലി സംഘം
 
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ സരാജ് റൗണ്ടിൽ താളത്തിനൊത്ത് നൃത്തം ചവുട്ടുന്ന പെൺപുലികൾ
 
ഓണാഘോഷത്തോടനുബന്ധിച്ച് തൃശൂർ സരാജ് റൗണ്ടിൽ താളത്തിനൊത്ത് നൃത്തം ചവുട്ടുന്ന പല വർണ്ണത്തിലുള്ള പുലികൾ
 
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
 
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
 
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
 
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
 
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
 
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
 
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
  TRENDING THIS WEEK
പ്രിയ കുമ്മാട്ടിക്കൊപ്പം ...കിഴക്കുംപാട്ടുകാര വടക്കുമുറി വിഭാഗത്തിന്റെ കുമ്മാട്ടി മഹോത്സവത്തിൽ ന്നൃത്തം ചെയ്യുന്ന കുമ്മാട്ടി രൂപത്തിനൊപ്പം ആഘോഷിക്കുന്ന കുട്ടി .
തിരുനക്കര ശിവനൊപ്പം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിൽ നടന്ന ഗജസംഗമം
വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആചരിച്ച് ബിഎംഎസ് കോട്ടയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ റാലി
നവീകരിച്ച ചങ്ങമ്പുഴ പാർക്ക്‌ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മനോജ്‌ മൂത്തേടൻ, ടി.ജെ. വിനോദ് എം.എൽ.എ, എ.ബി. സാബു, മേയർ അഡ്വ. എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ പി.വി. ശ്രീനിജി​ൻ, ഉമ തോമസ്, ജി.സി.ഡി.എ സെക്രട്ടറി ഇന്ദു വിജയനാഥ്‌ തുടങ്ങിയവർ സമീപം
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിജയിച്ച പഞ്ചാബ് എഫ്.സി താരങ്ങൾ വിജയമാഘോഷിക്കുന്നു
പുലിയാരവം... പുലികളിയുടെ ഭാഗമായി തൃശൂർ വിയ്യൂർ യുവജന സംഘം ഒരുക്കിയ പ്രദർശനത്തിൽ നിന്ന്.
സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തുന്ന ഓണം ആലപ്പുഴ ജില്ലാ ഫെയറിൽ പച്ചക്കറി വാങ്ങാനെത്തിയവർ
ഓണവിപണിയിലേക്കെത്തിയ പൂക്കൾ തരംതിരിച്ച് വയ്ക്കുന്ന കുട്ടി. ആലപ്പുഴ ചന്ദനക്കാവിന് സമീപത്തെ കടയിൽ നിന്നുള്ള ദൃശ്യം
ആലപ്പുഴ സെന്റ്. ജോസഫ്‌സ് വനിതാ കോളേജിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന റൊട്ടി കടി മത്സരത്തിൽ നിന്ന്
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com