ബഡ്ജറ്റ് നാളെ : പുതിയ നികുതി നിർദ്ദേശങ്ങൾ,
സേവനങ്ങൾക്കുള്ള ഫീസ് ഉയർത്തും
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ പുതുക്കിയ ബഡ്ജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. നേരത്തെ ഐസക് അവതരിപ്പിച്ച ബഡ്ജറ്റ് തുടരുമെന്ന സൂചനയാണ് മന്ത്രി നൽകിയത്. പുതിയ നികുതി നിർദ്ദേശങ്ങളും ഉണ്ടാകും. നയപ്രഖ്യാപനത്തിൽ കൊവിഡ് നയത്തെക്കുറിച്ച് പറഞ്ഞില്ലെന്ന വിമർശനമുയർന്നതിനാൽ ചില പദ്ധതികളും പുതുതായി പ്രഖ്യാപിച്ചേക്കും.
June 03, 2021