342 റൺസിന് ദക്ഷിണാഫ്രിക്കയെ തകർത്തു
സതാംപ്ടൺ: ഏകദിന ക്രിക്കറ്റിലെ റൺസ് മാർജിനിലുള്ള ഏറ്റവും വലിയ ജയത്തിന്റെ റെക്കാഡ് ഇനി ഇംഗ്ലണ്ടിന് സ്വന്തം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ 342 റൺസിന് ജയിച്ചാണ് ഇംഗ്ലണ്ട് ഇന്ത്യയുടെ റെക്കാഡ് തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 414 റൺസാണ് അടിച്ചെടുത്തത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 72 റൺസിന് ആൾഔട്ടായി. ഇംഗ്ളണ്ടിനായി ബാറ്റിംഗിൽ ജോ റൂട്ടും(100) ജേക്കബ് ബെഥേലും(110) സെഞ്ച്വറി നേടി. ജെയ്മി സ്മിത്തും (62)ജോസ് ബട്‌ലറും(62) അർദ്ധസെഞ്ച്വറിയുമായി തിളങ്ങി. ദക്ഷിണാഫ്രിക്കൻ നിരയിൽ മൂന്നുപേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ നാല് വിക്കറ്റും ആദിൽ റാഷിദ് മൂന്നു വിക്കറ്റുമെടുത്തു. എന്നാൽ മൂന്നുമത്സര പരമ്പര ദക്ഷിണാഫ്രിക്ക 2-1ന് സ്വന്തമാക്കി.
2023ൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരേ 317 റൺസിന്റെ ജയം നേടിയ ഇന്ത്യൻ ടീമിന്റെ
റെക്കാഡാണ് സതാംപ്ടണിൽ ഇംഗ്ലണ്ട് തകർത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |