
കയ്പമംഗലം: വലപ്പാട് ഉപജില്ല സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ 769 പോയിന്റ് നേടി ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ ഒന്നാംസ്ഥാനം നേടി. 535 പോയന്റോടെ കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും 445 പോയന്റ് നേടി ഏങ്ങണ്ടിയൂർ ഹൈസ്‌കൂൾ മൂന്നാംസ്ഥാനവും നേടി. പ്രവൃത്തിപരിചയം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേളകളാണ് രണ്ട് ദിനങ്ങളിലായി നടന്നത്. എടത്തിരുത്തി സെന്റ് ആൻസ് സ്‌കൂളിൽ നടന്ന ശാസ്‌ത്രോവത്തിന്റെ സമാപനസമ്മേളനം തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ രവീന്ദ്രൻ അദ്ധ്യക്ഷയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |