ചെറുതുരുത്തി: നിള ബോട്ട് ക്ലബ്ബിന്റെ നിളയോണം എന്ന പേരിൽ നടക്കുന്ന ഒന്നാം വാർഷികാഘോഷം ഇന്ന് രാവിലെ യു.ആർ.പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ക്ക് അബ്ദുൾ ഖാദർ അദ്ധ്യക്ഷനാവും. രാവിലെ എട്ടോടെ കോയമ്പത്തൂർ ബൈക്കേഴ്‌സ് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ബൈക്ക് റൈഡേഴ്‌സ് എത്തുന്ന ബോധവത്കരണ റാലി നടക്കും. കൈകൊട്ടിക്കളി, വയലിൻ ഫ്യൂഷൻ, മണികണ്ഠൻ പെരി ങ്ങോടും സംഘവും അവതരിപ്പിക്കുന്ന ഇടയ്ക്ക മേളം എന്നിവയ്ക്ക് ശേഷം വൈകിട്ട് നാലിനാണ് ചെറുതുരുത്തി ഭാരതപ്പുഴയിൽ കയാക്കിംഗ് വള്ളംകളി നടക്കും. സമാപന സമ്മേളനം കെ രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഭാര വാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |