പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാവറട്ടി പൊലീസ് സ്റ്റേഷൻ മുമ്പിൽ സ്ഥാപിച്ച വാട്ടർ കിയോസ്‌ക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു സത്യൻ അദ്ധ്യക്ഷത വഹിച്ചു. പാവറട്ടി പൊലീസ് എസ്.എച്ച്.ഒ. ആന്റണി ജോസഫ് നെറ്റോ, ടി.സി.അനുരാഗ് എന്നിവർ മുഖ്യ അതിഥികളായി. 5 ലക്ഷം രൂപ ചെലവിലാണ് കിയോസ്‌ക് നിർമ്മിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്കും വാഹന യാത്രക്കാർക്കും സൗജന്യമായി കുടിവെള്ളം ഉപയോഗിക്കാം.ലീന ശ്രീകുമാർ, ഇ.വി പ്രബീഷ്, കെ. എ. സതീഷ്, ഗ്രേസി ജേക്കബ്, ഒ.ജെ. ഷാജൻ, ശില്പ ഷിജു, സെക്രട്ടറി കെ. എം വിനീത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |