തൃശൂർ: ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ആചാര്യ വിനോബാ ഭാവേയുടെ 130-ാമത് ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധിമാർഗ്ഗം സംഘടനകളുടെ ആഭിമുഖ്യത്തിൽ ചർച്ചാ സമ്മേളനം, ലഘുലേഖ പ്രകാശനം,
സർവോദയ സന്ദേശ പ്രചാരണം എന്നിവ സംഘടിപ്പിച്ചു. സർവോദയ ദർശൻ ചെയർമാൻ എം.പീതാംബരൻ ഉദ്ഘാടനവും ലഘുലേഖ പ്രകാശനവും നിർവഹിച്ചു . സർവോദയ മണ്ഡലം നിവേദക് പി.എസ്.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.രാജേന്ദ്രൻ ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ വി.എസ്.ഗിരീശൻ,
ഗാന്ധിദർശൻ കോർഡിനേറ്റർ പി.ജെ. കുര്യൻ, വയലാ ട്രസ്റ്റ് സെക്രട്ടറി വത്സല വാസുദേവൻ പിള്ള, ബാബു കെ.തോമസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |