മാള: തോമസ് പൗലീന അരിമ്പൂർ മെമ്മോറിയൽ അഖില കേരള ഇന്റർ കൊളീജിയേറ്റ് പുരുഷ വോളിബാൾ ടൂർണമെന്റിന് മാള ഹോളിഗ്രേസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻ ക്യാമ്പസിൽ തുടക്കമായി. മുൻ ഇന്ത്യൻ വോളിബാൾ ടീം ക്യാപ്റ്റൻ കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു. ഹോളി ഗ്രേസ് ചെയർമാൻ സാനി എടാട്ടുകാരൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ബെന്നി ജോൺ ഐനിക്കൽ, ആന്റണി മാളിയേക്കൽ, സി.വി.ജോസ്, ഡോ. ജിയോ ബേബി, ഡോ. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ദേവഗിരി കോളേജ്, ക്രൈസ്റ്റ് കോളേജ്, ഡി പോൾ കോളേജ്, സെന്റ് ജോർജ് കോളേജ്, ബിഷപ്പ് മൂർ കോളേജ്, ഹോളിഗ്രേസ് ആർട്‌സ് കോളേജ് എന്നീ ടീമുകൾ മത്സരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |