ഗുരുവായൂർ: കഴിഞ്ഞ ദിവസം ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയം സാക്ഷിയായത് ഹൃദയസ്പർശിയായൊരു നൃത്താവിഷ്‌കാരത്തിന്. കണ്ണന്റെ സന്നിധിയിൽ അമ്മമാർ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ചിലങ്ക അണിഞ്ഞ്, താളത്തിനൊത്ത് മനോഹരമായൊരു നൃത്ത വിസ്മയം പ്രേക്ഷകർക്ക് സമ്മാനിച്ചു. ഗുരു സുനിൽകുമാറാണ് അമ്മമാരുടെ ഈ അവതരണം ചിട്ടപ്പെടുത്തിയത്. ഗുരുവായൂരിൽ വർഷങ്ങളായി തിരുവാതിരകളി അവതരിപ്പിച്ചു വരുന്ന കൃഷ്ണാമൃതം തിരുവാതിരകളി സംഘത്തിലെ അംഗങ്ങളാണ് നൃത്തം അവതരിപ്പിച്ചത്. ഗുരുവായൂർ ക്ഷേത്രോത്സവത്തിന് വർഷംതോറും ഇവർ തിരുവാതിരകളി അവതരിപ്പിക്കാറുണ്ട്. ഗുരുവായൂരിലെ പൊതു പ്രവർത്തകയായ ബിന്ദു നാരായണന്റെ നേതൃത്വത്തിൽ പ്രസന്ന ബാബു, ദീപ രാധാകൃഷ്ണൻ, പഞ്ചമി, സ്മിത, ഷീന പ്രേംകുമാർ, അനു, ചിത്ര എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |