തൃശൂർ: കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴയെത്തുടർന്ന് പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നു. ഇപ്പോൾ ഒരിഞ്ച് തുറന്ന ഷട്ടറുകൾ, ഇന്ന് രാവിലെ എട്ട് മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തി അഞ്ച് ഇഞ്ചാക്കുമെന്ന് പീച്ചി ഹെഡ് വർക്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. മണലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഇപ്പോഴത്തെ തോതിൽ നിന്ന് പരമാവധി 20 സെന്റിമീറ്റർ വരെ ഉയരാൻ സാദ്ധ്യതയുള്ളതിനാൽ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |