തൃശൂർ : സി.എം.എസ് സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം ' പ്രയാഗ്ര 2024 ' ഏഴിന് രാവിലെ ഒമ്പതരയ്ക്ക് സ്കൂൾ അങ്കണത്തിൽ നടത്തുമെന്ന് ഭാരാവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നടി മല്ലിക സുകുമാരൻ ഉദ്ഘാടനം ചെയ്യും. നടൻ ടി.ജി.രവി, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.വി.വി.ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. പൂർവ്വ വിദ്യാർത്ഥികളായ എസ്.ശിവരാമകൃഷ്ണൻ, പ്രൊഫ.ദേവനാരായണൻ, മുൻ ഡെപ്യുട്ടി കളക്ടർ മുഹമ്മദ് റഫീഖ്,ഡോ.എൻ.പി.ചന്ദ്രശേഖരൻ, ജസ്റ്റീസ് പി.എം.മനോജ് എന്നിവരെ ആദരിക്കും. വാർത്താ സമ്മേളനത്തിൽ ഫാ.പോൾ പൂവ്വത്തിങ്കൽ, പ്രൊഫ.ഇ.യു.രാജൻ, എം.വി.ജയരാജൻ, ഒ.ഡി.സുധീർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |