
വെള്ളറട: മണത്തോട്ടം വാർഡിൽ ഉൾപ്പെട്ട ചൂണ്ടിക്കൽ - കോട്ടയാംവിള റോഡ് തകർന്നിട്ട് മാസങ്ങളായി.ഇതുവഴിയുള്ള യാത്രക്കാർ ദുരിതത്തിലാണ്.മഴപെയ്താൽ റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതു കാരണം ഇരുചക്രവാഹനങ്ങൾ അപകടങ്ങളിൽപെടുന്നതും പതിവാണ്.കാൽനട യാത്രക്കാരും വളരെ ബുദ്ധിമുട്ടിലാണ്.റോഡ് തകർന്നിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ചിരുന്നു.കഴിഞ്ഞ ദിവസം ഈ ബോർഡുകളെല്ലാം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.സ്ഥലവാസികൾ വെള്ളറട പൊലീസിൽ പരാതി നൽകി.പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി. സി .ടി വി ദൃശ്യങ്ങൾ ശേഖരിച്ച് വരുകയാണ്.റോഡ് ഗതാഗത യോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമര പരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രതിഷേധക്കാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |