തിരുവനന്തപുരം: കെ.പി.സി.സി ആഹ്വാനപ്രകാരം നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് നെടുമങ്ങാട് - പൂവത്തൂർ മണ്ഡലം പ്രവർത്തക സംഗമം സംഘടിപ്പിച്ചു.കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നരനായാട്ട് നടത്തുന്ന സംസ്ഥാന പൊലീസ് നടപടികൾക്കെതിരെയായിരുന്നു പരിപാടി.കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് അഡ്വ.മഹേഷ് ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.നേതാക്കളായ ടി.അർജുനൻ,കരകുളം അജിത്,അഡ്വ.അരുൺകുമാർ,നെടുമങ്ങാട് താഹീർ,അഭിജിത്ത്,ചിറമുക്ക് റാഫി,താഹിറ ബീവി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |