ത്രിദിന ക്യാമ്പ് സമാപിച്ചു
ഗവ.വോക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾക്കായി സംഘടിപ്പിച്ച മൂന്നു ദിവസത്തെ അവധിക്കാല ക്യാമ്പ് സമാപിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ആനന്ദ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ആർ.രാവിബാലൻ പതാക ഉയർത്തി. ക്യാമ്പിൽ വ്യക്തിത്വ വികസനം, ഡിജിറ്റൽ ലിറ്ററസി, സൈബർ സുരക്ഷ തുടങ്ങി വിവിധ സെക്ഷനുകൾ ചർച്ച ചെയ്തു. ക്യാമ്പിന്റെ സമാപന ചടങ്ങ് വിതുര സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
വിതുര സ്കൂളിന് മുഖ്യമന്ത്രിയുടെ പ്രശംസ
സാമൂഹ്യ പ്രതിബദ്ധത മുൻനിറുത്തി വിതുര ഗവ.വോക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസ. കോവിഡുകാലത്ത് വിതുരയിലെ കുട്ടിപ്പൊലീസ് ആദിവാസി മേഖലയിൽ ഉൾപ്പെടെ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങളെയും വിതുര സ്കൂളിന്റെ ഏറ്റവും വലിയ പദ്ധതിയായ കുട്ടിപ്പള്ളിക്കൂടം പ്രൊജക്ടിനെയും പ്രത്യേകം അഭിനന്ദിച്ചു. മറ്റു സ്‌കൂളുകൾക്കും മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് വിതുര സ്‌കൂളിലെ വിദ്യാർത്ഥികൾ ചെയ്തു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്.പി.സി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തു നടന്ന സംസ്ഥാനതല സെറിമൊണിയൽ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
അഡ്വഞ്ചർ സ്പോർട്സ് പാർക്ക്
സംസ്ഥാന തലത്തിലേക്ക്
കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി വിതുര സ്‌കൂളിലെ എസ്.പി.സി യൂണിറ്റ് രൂപം നൽകിയ അഡ്വഞ്ചർ സ്പോർട്സ് പാർക്ക് എന്ന ആശയം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നായി. കണ്ണൂർ ജില്ലയിലെ എല്ലാ എസ്.പി.സി യൂണിറ്റുകളിലും അഡ്വഞ്ചർ സ്പോർട്സ് ഹബ്ബുകൾ ആരംഭിക്കാൻ ജില്ലാതല ഉപദേശക സമിതി തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |