ചിറയിൻകീഴ്: വർക്കല ശിവഗിരിയിൽ ശ്രീനാരായണ ജയന്തിയാഘോഷങ്ങളുടെ ഭാഗമായി ഉയർത്താനുള്ള കൊടിക്കൂറ - കൊടിക്കയർ ഘോഷയാത്രയ്ക്ക് ചിറയിൻകീഴ് ശാർക്കര ശ്രീനാരായണഗുരു ക്ഷേത്ര മണ്ഡപത്തിൽ ഭക്തിനിർഭരമായ വരവേല്പ് നൽകി.ഗുരുക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി കൊടിക്കയർ-കൊടിക്കൂറയും വഹിച്ചുള്ള രഥത്തെ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. തുടർന്ന് ഗുരുഭക്തരുടെ നേതൃത്വത്തിൽ ഗുരുമണ്ഡപത്തിൽ സമൂഹപ്രാർത്ഥനയും മഹാഗുരുപൂജയും അരങ്ങേറി. ഘോഷയാത്രയിൽ പങ്കെടുത്ത വിശ്വാസികൾക്ക് പ്രഭാതഭക്ഷണം നൽകി.
ശാർക്കര എസ്.എൻ.ജി ട്രസ്റ്റ് ലൈഫ് മെമ്പർ രാജൻ സൗപർണിക,ഗുരുക്ഷേത്ര സമിതി സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,എസ്.എൻ ട്രസ്റ്റ് ബോർഡംഗം ബാലാനന്ദൻ കടകം,യൂണിയൻ കൗൺസിലർ ഉണ്ണിക്കൃഷ്ണൻ ഗോപിക,ഗുരുക്ഷേത്ര കാര്യദർശി ജി.ജയചന്ദ്രൻ,മുരുക്കുംപുഴ ശാഖാ പ്രസിഡന്റ് അശോക് കുമാർ,സെക്രട്ടറി സുരേഷ് കോട്ടറക്കരി,മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രം പ്രസിഡന്റ് ശശിധരൻ,രക്ഷാധികാരി ആരാമം രാജു,ലാൽ ഇടവിളാകം,കുമാർ,വിഷ്ണു,രാജീവ്,ബാബു,പ്രദീപ് പൊന്നാലയം എന്നിവർ പങ്കെടുത്തു. മുരുക്കുംപുഴ ശ്രീകാളകണ്ഠേശ്വര ക്ഷേത്ര സന്നിധിയിൽ നിന്ന് രഥഘോഷയാത്രയായി അനേകം വാഹനങ്ങളുടെ അകമ്പടിയോടെ ശിവഗിരിയിലേക്ക് തിരിച്ച കൊടിക്കയർ - കൊടിക്കൂറ ഘോഷയാത്രയ്ക്ക് ചിറയിൻകിഴ് യൂണിയനിലെ ശാഖാ യോഗങ്ങൾ,ഗുരുമന്ദിരങ്ങൾ,വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവർ ഭക്തിനിർഭരമായ സ്വീകരണങ്ങൾ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |