കോന്നി : കോന്നിയെ ഇളക്കി മറിച്ച് റാപ്പ് മ്യൂസിക്കിന്റെ മാസ്മരിക
പ്രകടനം തീർത്ത് വേടനും ഗബ്രിയും. ജില്ലയിൽ ആദ്യമായി എത്തിയ വേടന്റെയും ഗബ്രിയുടെയും റാപ്പ് മ്യൂസിക് ആസ്വദിക്കാൻ പതിനായിരങ്ങളാണ് കോന്നി കരിയാട്ടം മൈതാനിയിലേക്ക് എത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം സ്റ്റേജ് ഷോ നടത്തുന്ന വേടനെ കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ എത്തിയിരുന്നു. ഒരു ദിവസം മുമ്പ് തന്നെ കോന്നിയിലെയും പത്തനംതിട്ടയിലെയും ലോഡ്ജുകളിൽ മുറിയെടുത്ത് താമസിച്ചവരും നിരവധിയാണ്. ഇന്നലെ രാത്രി നടന്ന റാപ്പ് ഷോ കാണാൻ രാവിലെ മുതൽ ആളുകൾ ഗ്രൗണ്ടിൽ സ്ഥാനം ഉറപ്പിച്ചു. ഉച്ചയോടെ തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് സുരക്ഷ ഏറ്റെടുത്തു. കാൽ ലക്ഷം ആളുകളെ മാത്രമാണ് ഗ്രൗണ്ടിൽ പ്രവേശിപ്പിച്ചത്. കോന്നിയുടെ വിവിധ ഭാഗങ്ങളിൽ പരിപാടി വീക്ഷിക്കാൻ വലിയ എൽ. ഇ.ഡി സ്ക്രീനുകൾ സ്ഥാപിച്ചിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇരുവരെയും സ്റ്റേജിൽ എത്തിച്ചതും മടക്കി കൊണ്ടുപോയതും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |