കോഴഞ്ചേരിൽ : ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവം ഇന്ന് നടക്കും. ചെറുകോൽ എൻ.എസ്.എസ് കരയോഗവും ശ്രീ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ഫൗണ്ടേഷനും സംയുക്തമായാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് പൂരുരുട്ടാതി തിരുനാൾ മാർത്താണ്ഡവർമ്മ ഭദ്രദീപം തെളിയിക്കും. എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം അഡ്വ.വി.ആർ രാധാകൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണൻ എം എൽ എ ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും. പി.ആർ.രാജീവ് മത്സരവളളം കളി ഉദ്ഘാടനം ചെയ്യും. ചെറുകോൽ എൻ.എസ് എസ് കരയോഗം പ്രസിഡന്റ് സി.കെ. ഹരിശ്ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ , മുൻ എം എൽ എമാരായ രാജു ഏബ്രഹാം, എ.പത്മകുമാർ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം , ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി, ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ്, ഉത്രാടം തിരുനാൾ ഫൗണ്ടേഷൻ ഭാരവാഹികളായ ഡോ.കെ.ജെ.പുരുഷോത്തമ റെഡ്ഡി , രാജ്മോഹൻ, പി.രാജേഷ് കുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും. ബി ബാച്ചിൽ അഞ്ചു പള്ളിയോടങ്ങളും എ ബാച്ചിൽ പത്തു പള്ളിയോടങ്ങളും ജലോത്സവത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |