പത്തനംതിട്ട : പത്തനംതിട്ട നഗരസഭ 32ാം വാർഡിലെ യുവജനങ്ങൾ സംയുക്തമായി ആരംഭിച്ച ബന്ദികൃഷിയുടെ വിളവെടുപ്പ് വാർഡ് കൗൺസിലർ ആനി സജി ഉദ്ഘാടനം ചെയ്തു. പ്രമാടം കൃഷി ഓഫീസ് അഗ്രികൾച്ചർ അസിസ്റ്റന്റ് അജീഷ്കുമാറിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് കൃഷി നടത്തിയത്. സൂര്യ അജീഷ്, സുമിത അഭിലാഷ്, ദിവ്യാഞ്ജലി പ്രതീഷ്, അഞ്ജലി അജികുമാർ, അഡ്വ.ഗോപിക മണിക്കുട്ടൻ, ശ്യാം ശിവൻ, നയന എസ് നാഥ്, ഐശ്വര്യ.എസ്, സനൂപ്.എം, നീതു രൂപേഷ്, ഗോകുലമോൾ എന്നിവരാണ് ബന്ദികൃഷിക്ക് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |