പാലക്കാട്: സ്വച്ഛതാ ഹി സേവാ 2025 ശുചിത്വോത്സവം കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് പാലക്കാട് ജില്ലയിൽ തുടക്കമായി. ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി നിർവഹിച്ചു. കാമ്പയിന്റെ ജില്ലാതല ലോഗോ പ്രകാശനവും കളക്ടർ നിർവഹിച്ചു. കാമ്പയിന്റെ ഭാഗമായി ഒക്ടോബർ രണ്ട് വരെ വിവിധ ദിവസങ്ങളിൽ പൊതുസ്ഥലങ്ങൾ വൃത്തിയാക്കൽ, ശുചീകരണ തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ്, ബോധവൽക്കരണ ക്യാമ്പ്, വിദ്യാലയങ്ങളിൽ വിവിധ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. കോട്ടമൈതാനിയിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ ഇ കൃഷ്ണദാസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ.ഗോപിനാഥൻ, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ജി.വരുൺ, അസിസ്റ്റന്റ് കോർഡിനേറ്റർ സി.ദീപ, പ്രോഗ്രാം ഓഫീസർ എ.ഷെരീഫ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |