ചിറ്റൂർ: 'വിശ്വാസ്' സംഘടനയ്ക്കുകീഴിൽ ചിറ്റൂരിൽ പ്രവർത്തിക്കുന്ന സർവീസ് പ്രൊവൈഡിംഗ് സെന്ററിൽ ലീഗൽ കൗൺസിലറെ നിയമിക്കുന്നു. എൽ.എൽ.ബി ബിരുദധാരികളായ സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രായപരിധി 55 വയസ്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവത്തിപരിചയം വേണം. ഉദ്യോഗാർത്ഥികൾ കംപ്യൂട്ടർ, ഇമെയിൽ, സാമൂഹ മാദ്ധ്യമങ്ങൾ എന്നിവയിൽ പ്രാവീണ്യമുള്ളവരാകണം. ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ശമ്പളം മാസം 9,000 രൂപ. അപേക്ഷാ ഫോറം പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വിശ്വാസിന്റെ ഓഫീസിലും 9400933444, 9971048234 എന്നീ വാട്സാപ് നമ്പറുകളിലൂടെയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ സെക്രട്ടറി, വിശ്വാസ്, സിവിൽ സ്റ്റേഷൻ, പാലക്കാട് 678001 എന്ന വിലാസത്തിൽ 30നകം നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |