പട്ടഞ്ചേരി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും പട്ടഞ്ചേരി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണച്ചന്ത ആരംഭിച്ചു. പട്ടഞ്ചേരി സഹകരണ ബാങ്ക് പരിസരത്ത് നടക്കുന്ന ഓണച്ചന്ത പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനില മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. അഗ്രികൾച്ചർ ഓഫീസർ എ.എച്ച്.ഉണ്ണി റാം, സ്ഥിര സമിതി അംഗങ്ങളായ ഷൈലജ പ്രദീപ്, സുകന്യ രാധാകൃഷ്ണൻ, മെമ്പർമാരായ, സതീഷ് ചോഴിയക്കാട്, സുഷമ, മോഹൻദാസ്, രജിത, സുഭാഷ്, ചെമ്പകം, അനന്തകൃഷ്ണൻ, പട്ടഞ്ചേരി കൃഷിഭവൻ എക്കോ ഷോപ്പ് സെക്രട്ടറി കെ.സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു. നാല് വരെ നടക്കുന്ന കാർഷിക ചന്തയിൽ കേരള അഗ്രോ ഉൽപ്പന്നങ്ങൾ, മൂല്യ വർധിത ഉൽപ്പന്നങ്ങൾ, നാടൻ പഴം, പച്ചക്കറികൾ എന്നിവ വിൽപ്പന നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |