തേഞ്ഞിപ്പലം : സംസ്ഥാന സർക്കാർ വിഷൻ 2031 എന്ന പേരിൽ ഒക്ടോബർ 18 ന് കോട്ടയത്ത് സംഘടിപ്പിക്കുന്ന ഉന്നത വിദ്യാഭ്യാസ സെമിനാറുമായി സഹകരിക്കില്ലെന്ന് ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും തുടർഭരണവും ലക്ഷ്യമാക്കി സർക്കാർ ഫണ്ട് വിനിയോഗിച്ചു കൊണ്ടുള്ള പരസ്യമാണ് സർക്കാർ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ്, ജനറൽ സെക്രട്ടറി ജയൻ ചാലിൽ, ട്രഷറർ കെ.എസ്. ജയകുമാർ എന്നിവർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |