മലപ്പുറം: ഹിന്ദി അദ്ധ്യാപക മഞ്ച് ( ഹം) ജില്ലാ കമ്മിറ്റി വിവിധ ആവശ്യങ്ങൾ ഉയർത്തിപ്പിടിച്ച് സെപ്തംബർ 27ന് സെക്രട്ടേറിയറ്റിനു മുന്നിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടക്കും. സെക്രട്ടേറിയറ്റ് മാർച്ചിൽ ജില്ലയിൽ നിന്നും 300 പേരെ പങ്കെടുപ്പിക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. റഫീഖ് അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ വിനോദ് കുരുവമ്പലം , സംസ്ഥാന ഐ.ടി കോ ഓർഡിനേറ്റർ കെ.എ. ഹാരിസ്, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ. മുഹമ്മദ് മുസ്തഫ, എ. അലി സത്താർ,
സംസ്ഥാന സമിതി അംഗങ്ങളായ ടി.ടി. കുഞ്ഞഹമ്മദ്, കെ.വി സിന്ധു, സെക്രട്ടറി എസ്.കെ.എം രഞ്ജിത്ത് , ട്രഷറർ എം. ലീല എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |