മലപ്പുറം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആന്റി ഡ്രഗ് കാമ്പെയിൻ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല ഓഡിറ്റോറിയത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ അദ്ധ്യക്ഷനായി. സെക്രട്ടറി സജി എം.രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. 122 പേർക്ക് വിവാഹധനസഹായമായി 30.50 ലക്ഷം, മരണപ്പെട്ട 16 മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് 2.40 ലക്ഷം രൂപ വിതരണം ചെയ്തു.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് റിട്ട.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.യൂസഫലി ബോധവൽക്കണ ക്ലാസെടുത്തു. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകർ, മത്സ്യഫെഡ് ഭരണസമിതി അംഗം പി.പി. സെയ്തലവി, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നല്ലാഞ്ചേരി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |