മലപ്പുറം: ജില്ലയെ തിമിരമുക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെ മഞ്ചേരി ടൗൺ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിമിര , പ്രമേഹ രോഗ നിർണ്ണയ ക്യാമ്പ് നടന്നു. ഇൻകെൽ മെഡി കെയർ ക്ലിനിക്കിൽ പി. ഉബൈദുള്ള എം. എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലയൺ കെ.എം. വിബിൻ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് ജില്ലാ ഗവർണർ കെ.എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
ലയൺസ് ക്ലബ്ബ് ക്യാബിനറ്റ് സെക്രട്ടറി നാരായണൻ ഉണ്ണി,ഡിസ്ട‌്രിക്ട് കോ ഓർഡിനേറ്റർ ഡോ. കൊച്ചു എസ്. മണി, ജില്ലാ അഡ്വൈസർ വിജയരാജൻ, സംസാരിച്ചു. ലയൺ അനിൽ പട്ടത്ത്, ട്രഷറർ മധു ലാകയിൽ, മനോജ് കുമാർ, ജവഹർ, സുനിൽ കുമാർ, ഇൻകെൽ മെഡികെയർ ജീവനക്കാർ, യുണൈറ്റഡ് ക്ലബ് പ്രസിഡന്റ് ഭാരവാഹികളായ നിസാം അപ്പക്കാട്, അബ്ദുൽ റസാക്ക് തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി
ലയൺ കൃഷ്ണനാഥ് സ്വാഗതവും പ്രവീൺ കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |