താനൂർ: ദേശീയഅദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കെ.പി.എസ്.ടി.എ താനൂർ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു.
എസ്.വി.എ.യു.പി സ്‌കൂൾ ഇരിങ്ങാവൂരിലെ റിട്ട. ഹെഡ്‌മാസ്റ്റർ രാജനെ ജില്ലാ വൈസ് പ്രസിഡന്റ് സി.പി. ഷറഫുദ്ദീൻ ആദരിച്ചു. താനാളൂർ ബ്രാഞ്ച് പ്രസിഡന്റ് സനീബ് കള്ളിക്കൽ അദ്ധ്യക്ഷത വഹിച്ചു. താനൂർ ഉപജില്ല സെക്രട്ടറി സി.അംബിക സ്വാഗതം പറഞ്ഞു. ആരിഫ മണ്ണിൽതൊടി, സി.പി.അൻസു, എം. അബ്ദുൽ ജബ്ബാർ, സമീൽ താനാളൂർ, സി.രഞ്ജിത് എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |