വേങ്ങര: ചാക്കിൽ കെട്ടി സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്നു ഒരുകോടി രൂപ പൊലീസ് പിടികൂടി. വേങ്ങര കൂരിയാട് അണ്ടർപാസിന് സമീപം വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിന്റെ മുൻഭാഗത്ത് ചാക്കിൽ കെട്ടിവെച്ചും ഡിക്കിയിലായും പണം കടത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. പണം വേങ്ങരയിലും പരിസരങ്ങളിലും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നതാണ്. ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി കെ.എം.ബിജുവിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡാൻസാഫ് ടിം അംഗങ്ങളും വേങ്ങര ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ, എസ്.സി.പി.ഒ സനൂപ്, സി.പി.ഒമായിരുന്ന സ്മിജു, ഒലിബിൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഓണത്തോടനുബന്ധിച്ച് ജില്ലയിൽ വാഹന പരിശോധന വ്യാപകമാക്കിയിരുന്നു. ജില്ലയിൽ സമീപകാലത്തായി വിവിധ കേസുകളിലായി ഏകദേശം 10 കോടി രൂപയോളം പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |