ചേളാരി: 'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയവുമായി ഫെബ്രുവരി 4 മുതൽ 8 വരെ കാസർകോട് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത 100ാം വാർഷിക മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം യോഗവും സെൻട്രൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ആഗസ്റ്റ് ആറിന് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടിന് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിൽ നടക്കും. സ്വാഗതസംഘം ഭാരവാഹികളും മെമ്പർമാരും വിവിധ സബ്‌കമ്മിറ്റി അംഗങ്ങളും സംബന്ധിക്കണമെന്ന് ചെയർമാൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ കൺവീനർ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |