മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ വികസനമുരടിപ്പെന്നാരോപിച്ച് മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ഞക്കുളത്ത് സായാഹ്ന ധർണ നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്തംഗം ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു. സത്യൻ വിളയാട്ടൂർ അദ്ധ്യക്ഷത വഹിച്ചു. പി.കെ അനീഷ്, ഇ.അശോകൻ, കെ.പി രാമചന്ദ്രൻ, സി.പി നാരായണൻ, ആന്തേരി ഗോപാലകൃഷ്ണൻ, സി.എം ബാബു, ഷബീർ ജന്നത്ത്, പറമ്പാട്ട്, സുധാകരൻ, കെ.എം ശ്യാമള, എടയിലാട്ട് ഉണ്ണികൃഷ്ണൻ, എം.എം അബ്ദുള്ള, ശ്രീനിലയം വിജയൻ, ബിജു കുനിയിൽ, ആർ.കെ ഗോപാലൻ പ്രസംഗിച്ചു. എം.പി മുരളീധരൻ വി.സി ചന്ദ്രൻ ,നിധിൻ വിളയാട്ടൂർ,ജിഷ മഞ്ഞക്കുളം, മിനിപാറക്കണ്ടി, ടി.പിസുരേഷ് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |