കോഴിക്കോട്: സ്റ്റേറ്റ് ഓപ്പണ്‍ കിഡ്സ് അത്ലറ്റിക് ചാംപ്യന്‍ഷിപ്പ് 20ന് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഏഴ് ഇനങ്ങളിലായി സംഘടിപ്പിക്കുന്ന ചാംപ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളെ പ്രതിനിധീകരിച്ച് 1200 വിദ്യാര്‍ഥികളും 150 ഓഫിഷ്യല്‍സും പങ്കെടുക്കും. ആറ് പേര്‍ അടങ്ങുന്നതാണ് ഒരു ടീം. വേള്‍ഡ് അത്ലറ്റിക്സ് ഫെഡറേഷന്‍ പ്രൈമറി തലത്തിലെ കുട്ടികള്‍ക്കായി രൂപകല്‍പന ചെയ്ത ശിശു സൗഹൃദ കരിക്കുലമാണ് അത്ലറ്റിക്സ്. ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ് രാവിലെ ഒന്‍പതിന് ഉദ്ഘാടനം നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ മെഹ്റൂഫ് മണലൊടി, കെ കെ രവീന്ദ്രന്‍, കെ എം ജോസഫ്, ഷാഫി അമ്മായത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |