വടകര : സംസ്ഥാന സർക്കാരിന്റെ 'ഓണത്തിന് ഒരുലക്ഷം തൊഴിൽ പദ്ധതി'യുടെ ഭാഗമായി വടകര നഗരസഭയുടെ മെഗാ തൊഴിൽ മേള 13ന് നടക്കും. രാവിലെ 10ന് വടകര ടൗൺ ഹാളിൽ വി.കെ.സി മമ്മദ് കോയ ഉദ്ഘാടനം ചെയ്യും. ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ മുഖ്യാതിഥിയാവും. ജിയോ, എയർടെൽ, മൈജി, മുത്തൂറ്റ് തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള വൻകിട കമ്പനികൾക്കൊപ്പം വടകര മേഖലയിലെ സ്ഥാപനങ്ങളും മേളയുടെ ഭാഗമാകും. 1500 ലധികം തൊഴിൽ അവസരങ്ങളുണ്ടാവും. ഒരാൾക്ക് മൂന്ന് കമ്പനികളുടെ അഭിമുഖ്യത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. ഡി.ഡബ്ല്യു.എം.എസ് രജിസ്‌ട്രേഷൻ നിർബന്ധമാണ്. രജിസ്‌ട്രേഷൻ ചെയ്യാത്തവർക്ക് മുനിസിപ്പൽ ഓഫീസിലെ ജോബ് സ്റ്റേഷനുമായി ബന്ധപ്പെടാം. ഇതിനായി പ്രത്യേക കൗണ്ടർ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |