കുന്ദമംഗലം: കുന്ദമംഗലം ഹൈസ്കൂളിലെ പൂർവവിദ്യാർത്ഥികളായ ഗായകരെ ഉൾപ്പെടുത്തി സ്വരം ഓൾഡ് സ്റ്റുഡന്റ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജനുവരിയിൽ മെഗാ സംഗീതസദസ് സംഘടിപ്പിക്കുന്നു. 1500 ഓളം ഗായകരെ അണിനിരത്തി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന സിംഫണി പ്രോഗ്രാമിന്റെ സംഘാടക സമിതി യോഗം കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കോഴിക്കോട് ജില്ലയുടെ ചരിത്രത്തിൽ ആദ്യമായിരിക്കും ഇത്രയും പേർ പങ്കെടുക്കുന്ന സംഗീതസദസ് സംഘടിപ്പിക്കുന്നത്. എം.പി.അനൂപ്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രവീന്ദ്രൻ കുന്ദമംഗലം പരിപാടി വിശദീകരിച്ചു. ശബരീഷ്, എം കെ മനോജ്കുമാർ, സോപാനം ബാബുരാജ്, പിവി വിനു, ടി.ശ്രീനിവാസൻ, സിവി ഗോപാലകൃഷ്ണൻ, എ.പി.വിജയൻ, പി.വി.സത്യൻ, ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. ഇരുപത്തിയഞ്ച് അംഗ സംഘാടകസമിതി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |