കോട്ടയം : കടുത്തുരുത്തി പഞ്ചായത്തിലെ ആപ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെയും അങ്കണവാടിയുടെയും ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.സ്മിത, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ സെലീനാമ്മ ജോർജ്, സ്‌കറിയ വർക്കി, ശ്രുതിദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. വി.സുനിൽ, നയനാ ബിജു, കൈലാസ് നാഥ്, നളിനി രാധാകൃഷ്ണൻ, ഗ്രാമപഞ്ചാത്തംഗം സി.ബി. പ്രമോദ്, പൗളി ജോർജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |