മുണ്ടക്കയം : കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ പറത്താനം പ്രാഥമികാരോഗ്യകേന്ദ്രത്തോട് ചേർന്ന് ഉപകേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഹെൽത്ത് ഗ്രാൻഡിൽ നിന്ന് 55.50 ലക്ഷം രൂപ ചെലവഴിച്ച് 2 നിലകളിലായാണ് നിർമ്മാണം. വിപുലീകരണത്തിനശേഷം താഴത്തെ നിലയിൽ ഇപ്പോഴുള്ള സ്റ്റാഫ് റൂം,സ്റ്റോർ റൂം,കുത്തിവയ്പ്പിനുള്ള സൗകര്യം, ശൗചാലയങ്ങൾ എന്നിവയ്ക്ക് പുറമേ റിസപ്ഷൻ, ക്ലിനിക്, ഡേ കെയർ, മുലയൂട്ടൽ മുറി,കാത്തിരിപ്പ് സ്ഥലം എന്നിവയും പ്രവർത്തിക്കും. സ്റ്റാഫ് റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയാണ് മുകൾനിലയിൽ സജ്ജീകരിക്കുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്, മിഡ് ലെവൽ സർവീസ് പ്രോവൈഡർ, ആശാപ്രവർത്തകർ എന്നിവരുടെ സേവനം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |