കോട്ടയം: ഉപ്പൂട്ടിൽ കുര്യൻ എബ്രഹാം മെമ്മോറിയൽ ഇന്റർകൊളേജിയറ്റ് ബസേലിയസ് ട്രോഫി ഫുട്ബോൾ കിരീടം പഴഞ്ഞി എം.ഡി. കോളജിന്. തേവര എസ്.എച്ച് കോളേജിനെ എതിരില്ലാതെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എം.ഡി കിരീടം സ്വന്തമാക്കിയത്.
ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ പി.എ അമാനത്ത് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ബസേലിയസ് കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജിബി കെ. പോൾ, ശ്രാവൺ ശശികുമാർ, കോളജ് യൂണിയൻ ചെയർപേഴ്സൺ അമിത് മാത്യു തോമസ്, റെയ്സോ റെജി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |