കോട്ടയം: ജില്ലാ മാനസികാരോഗ്യ പദ്ധതിയും കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സും മാന്നാനം കെ.ഇ. കോളജ് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി ലോക ആത്മഹത്യാ പ്രതിരോധദിനാചരണം സംഘടിപ്പിച്ചു. മാന്നാനം കെ.ഇ കോളജിൽ നടന്ന പരിപാടി കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ജി. സുരേഷ്, ഡോ. ഐസൺ വി. വഞ്ചിപ്പുരക്കൽ, ഡോ. എ.എസ്. മിനി, ഡോ. എലിസബത്ത് അലക്‌സാണ്ടർ, ഡോ. ജയ്‌സൺ ഫിലിപ്പ് ആലപ്പാട്ട് എന്നിവർ പങ്കെടുത്തു. ഡോ. ജോ സണ്ണി ബോധവത്കരണ ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |