വൈക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. വ്യാപാര ഭവനിൽ നടന്ന ആഘോഷ പരിപാടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം പ്രസിഡന്റ് ഓമന മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ബീന ശിവൻ, രമ സുരേഷ്, വിദ്യ മഞ്ചുനാഥ്, ഷീജ പ്രകാശ്, ഗിരിജ കമ്മത്ത്, ശാന്തി അശ്വിനി, ശശികല ബാബു, സിനി സുകുമാരൻ, അസോസിയേഷൻ ജനറൽ സെക്രട്ടറി എം.ആർ. റെജി എന്നിവർ പ്രസംഗിച്ചു. ഓണപ്പൂക്കളം, തിരുവാതിരകളി, ഓണപ്പാട്ടുകൾ തുടങ്ങി വിവിധ കലാപരിപാടികളും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |