
കൊല്ലം: ജില്ലാ കേഡറ്റ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിലെ റിങ്ക് റേസ്, സ്പീഡ് സ്‌കേറ്റിംഗ് മത്സരങ്ങൾ കൊല്ലത്ത് നടന്നു. നാല് വയസിന് മുകളിൽ വിവിധ ഏജ് ഗ്രൂപ്പുകളിലായി നടന്ന ക്വാഡ്, ഇൻലൈൻ മത്സരങ്ങളിൽ ദേശീയ, സംസ്ഥാന സ്‌കേറ്റിംഗ് താരങ്ങളായ ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സി. അംഗം കെ.രാധാകൃഷ്ണൻ നിരീക്ഷകനായിരുന്നു. ജില്ലാ റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് എൻ.ശങ്കരനാരായണ പിള്ള, സെക്രട്ടറി പി.ആർ.ബാലഗോപാൽ, ട്രഷറർ എസ്.ബിജു, ജോ. സെക്രട്ടറി പി.അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി. ആർട്ടിസ്റ്റിക്, റോളർ സ്‌കൂട്ടർ, സ്‌കേറ്റ്ബോഡിംഗ് മത്സരങ്ങളും ഇതോടൊപ്പം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |