കൊല്ലം: എ.പി.എൽ, ബി.പി.എൽ കാർഡുകാരായ അസുഖം ബാധിച്ച രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ തന്നെ ലാബ് പരിധോനകൾ സൗജന്യമാക്കണമെന്നും ഒ.പി ടിക്കറ്റ് എല്ലാവർക്കും സൗജന്യമാക്കണമെന്നും കെ.ടി.യു.സി കൊല്ലം നിയോജകമണ്ഡലം പ്രസിഡന്റ് പ്രാക്കുളം ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കുരീപ്പുഴ ഷാനവാസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആശ്രാമം ഷറഫുദ്ദീൻ, വടകോട് പ്രകാശ്, നിസാമുദ്ദീൻ ചന്ദനത്തോപ്പ്, അയത്തിൽ യഹിയ, ഓടനാവട്ടം ജോയി തോമസ്, ചന്ദ്രൻപിളള, അനീഷ് ബാബു, മണികണ്ഠൻ നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |