കൊല്ലം: ഫാത്തിമ മാതാ നാഷണൽ കോളേജ് സസ്യശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ സാമ്പത്തിക പിന്തുണയോടെ നടപ്പാക്കുന്ന അശോകവനം പദ്ധതിയുടെ ഉദ്ഘാടനം കൊല്ലം രൂപത അദ്ധ്യക്ഷൻ റവ. ഡോ. പോൾ ആന്റണി മുല്ലശേരി നിർവഹിച്ചു. അശോകത്തൈ നട്ടുപിടിപ്പിച്ച് ആരംഭിച്ച പദ്ധതിയിൽ കോളേജിൽ നടുന്നതിനായി വിദ്യാർത്ഥികൾക്ക് അശോകത്തൈകൾ വിതരണം ചെയ്തു. കോളേജ് മനേജർ റവ. ഡോ. അഭിലാഷ് ഗ്രിഗറി, പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിന്ധ്യ കാതറിൻ മൈക്കിൾ, ബോട്ടണി വിഭാഗം മേധാവി ഡോ. പി.എൻ.ഷൈജു, സെൽഫ് ഫൈനാൻസ് വിഭാഗം അഡ്മിനിസ്ട്രേറ്റർ റവ. ഫാ.സി.ജോൺ പോൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |